വിവാഹമോതിരം പട്ടിയുടെ വയറ്റില്‍!

ശനി, 7 ജനുവരി 2012 (17:18 IST)
യു എസിലെ ന്യൂ മെക്സികോയില്‍ നിന്നുള്ള റേച്ചല്‍ ആറ്റ്കിന്‍സണും ഭര്‍ത്താവ് സ്കോട്ടും തങ്ങളുടെ വിവാഹമോതിരം കാണാതായതിന്റെ അങ്കലാപ്പിലായിരുന്നു. എല്ലായിടത്തും തിരഞ്ഞെങ്കിലും മോതിരം കിട്ടിയില്ല. ഒടുവില്‍ വളര്‍ത്തുപട്ടിയുടെ വയറ്റില്‍ നിന്നാണ് 4,500 ഡോളര്‍ വിലമതിക്കുന്ന മോതിരം ഇവര്‍ കണ്ടെത്തിയത്.

ഇവര്‍ വളര്‍ത്തുന്ന കൊറലൈന്‍ എന്ന പട്ടിക്ക് കല്ല് തിന്നുന്ന സ്വഭാവം ഉണ്ട്. ഇതാണ് പട്ടി മോതിരം വിഴുങ്ങിയിട്ടുണ്ടാവാം എന്ന നിഗമനത്തിലേക്ക് എത്തിച്ചത്. തുടര്‍ന്ന് പട്ടിയുടെ എക്സ്‌റേ എടുത്തു. പട്ടിയുടെ വയറ്റില്‍ മോതിരമുണ്ടെന്ന് വ്യക്തമാകുകയും ചെയ്തു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ മോതിരം പുറത്തെടുക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക