വിമാനത്തിന്റെ ചക്രത്തില്‍ ശരീരഭാഗങ്ങള്‍

ശനി, 10 ജൂലൈ 2010 (19:13 IST)
ബെയ്‌റൂട്ടില്‍ നിന്ന് സൌദി തലസ്ഥാനമായ റിയാദില്‍ എത്തിയ ഒരു വിമാനത്തിന്റെ ചക്രങ്ങളില്‍ മനുഷ്യ ശരീര ഭാഗങ്ങള്‍ പറ്റിപ്പിടിച്ചിരിക്കുന്നത് കണ്ടെത്തി. റിയാദ് വിമാനത്താവളത്തിലെ ജോലിക്കാരാണ് വിമാനത്തിന്റെ ചക്രത്തില്‍ ശരീഭാഗങ്ങള്‍ കണ്ടത്.

ശനിയാഴ്ച രാവിലെ ബെയ്‌റൂട്ടില്‍ നിന്ന് എത്തിയ സൈദി അറേബ്യയുടെ നാസ് എയര്‍ലൈന്‍സ് വിമാനത്തിന്റെ ചക്രത്തിലാണ് മനുഷ്യ ശരീര ഭാഗങ്ങള്‍ പറ്റിപ്പിടിച്ചിരിക്കുന്നതായി കണ്ടത്.

വിമാനം ബെയ്‌റൂട്ടില്‍ നിന്ന് പറന്നുയരുമ്പോള്‍ ഒരാള്‍ വിമാനത്തിനു പിന്നാലെ ഓടുന്നത് കണ്ടതായി യാത്രക്കാര്‍ പറയുന്നു. ഇവര്‍ ഇക്കാര്യം പൈലറ്റിനെ അറിയിച്ചിരുന്നു എങ്കിലും വിമാനം സൌദിയിലേക്ക് യാത്ര തുടരുകയായിരുന്നു.

വിമാനത്തിന്റെ ചക്രത്തിനടിയില്‍ പെട്ടത് ആരെന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി അധികൃതര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക