കവിതാ വിഭാഗത്തില്‍ പുലിറ്റ്‌സര്‍ പുരസ്കാരം ഇന്ത്യന്‍ വംശജനായ വിജയ് ശേഷാദ്രിയ്ക്ക് 3 സെക്ഷന്‍സ് എന്ന കവിതാ സമാഹാരത്തിനാണ് പുലിറ്റ്സര്‍ പുരസ്കാരം ലഭിച്ചത്. 10,000 അമേരിക്കന്‍ ഡോളറാണ് സമ്മാനത്തുക. ഈ പുരസ്കാരം നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ വംശജനാണ് ശേഷാദ്രി.
ബാംഗ്ലൂരില്‍ ജനിച്ച ശേഷാദ്രി അഞ്ചാംവയസിലാണ് അമേരിക്കയിലേക്ക് എത്തിയത്. പിന്നീട് ശേഷാദ്രിയുടെ പഠനവും മറ്റും അമേരിക്കയിലായിരുന്നു. അമേരിക്കന്‍ സ്‌കോളര്‍ , ദി നേഷന്‍ , ദി ന്യൂയോര്‍ക്കര്‍ തുടങ്ങിയ പ്രമുഖ അമേരിക്കന്‍ പ്രസിദ്ധീകരണങ്ങളില്‍ ശേഷാദ്രിയുടെ കവിതകളും നിരൂപണങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അമേരിക്കന്‍ ചാരസംഘടനയുടെ ഫോണ്‍ - ഇന്റര്‍നെറ്റ് ചോര്‍ത്തല്‍ സംബന്ധിച്ച എഡ്വേഡ് സ്‌നോഡന്റെ വെളിപ്പെടുത്തലുകള്‍ പ്രസിദ്ധീകരിച്ച ഗാര്‍ഡിയന്‍ യു എസ്സും വാഷിങ്ടണ്‍ പോസ്റ്റും പൊതുതാത്പര്യം ലക്ഷ്യമാക്കിയുള്ള റിപ്പോര്‍ട്ടിങ്ങിനുള്ള പുലിറ്റ്‌സര്‍ പ്രൈസിന് അര്‍ഹരായി.
ബ്രേക്കിങ് ന്യൂസ് റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരത്തിന് ബോസ്റ്റണ്‍ ഗ്ലോബും ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്‌കാരത്തിന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയിലെ ലേഖകരായ ജാന്‍സണ്‍ ഷെപ്പ്, ആന്‍ഡ്രൂ അര്‍ സി മാര്‍ഷല്‍ എന്നിവരും അര്‍ഹരായി.