ഹിറ്റ്‌ലറെ തോല്‍പ്പിച്ച ട്രംപ് ഇപ്പോള്‍ മത്സരിക്കുന്നത് സദ്ദാം ഹുസൈനോട്

ബുധന്‍, 24 ഓഗസ്റ്റ് 2016 (18:12 IST)
വിവാദ പ്രസ്ഥാവനകളുമായി അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപിന്റെ മനോവികാരത്തെക്കുറിച്ച് കുറച്ചു നാളുകളായി പഠനം നടക്കുകയാണ്. ഓക്‍സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ മനശാസ്‌ത്രഞ്ജനായ കെവിന്‍ ഡട്ടന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് വിചിത്രമായ ചില റിപ്പോര്‍ട്ടുകള്‍ വന്നത്.

വിചിത്ര ചിന്തകള്‍ പ്രകടിപ്പിക്കുന്നതില്‍ ലോകത്തെ ഞെട്ടിച്ച അഡോള്‍‌ഫ് ഹിറ്റ്‌ലറേക്കാള്‍ മുമ്പിലാണ് ട്രംപ് എന്നാണ് പഠനത്തിന്റെ റിപ്പോര്‍ട്ട്. ചരിത്ര പുരുഷന്മാരുമായി അദ്ദേഹത്തിന്റെ രാഷ്‌ട്രീയ നിലപാടുകള്‍ താരത്യം ചെയ്‌തു നടത്തിയ പഠനമാണ് ട്രംപിനെ പുതിയ മാനം നല്‍കിയിരിക്കുന്നത്.

നീറോ ചക്രവര്‍ത്തിയും നെപ്പോളിയനും അടക്കമുള്ള നേതാക്കളെ ഉള്‍പ്പെടുത്തിയാണ് സര്‍വകലാശാല താരതമ്യ പഠനം നടത്തിയത്.

മനശാസ്‌ത്ര സംഘത്തിന്റെ പഠനപ്രകാരം വിചിത്ര ചിന്തകള്‍ പ്രകടിപ്പിക്കുന്നതില്‍ ഹിറ്റ്‌ലര്‍ 169 പോയിന്റ്  നേടിയപ്പോള്‍ ട്രംപ് 171 പോയിന്റും നേടി. ധൈര്യം, മനോവികാരം, ക്രൂരത, ആത്മവിശ്വാസം, ജനസ്വാധീനം എന്നീ മേഖലകള്‍ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. സദ്ദാം ഹുസൈന്‍ 189 പോയിന്റ് നേടി വിചിത്ര ചിന്താഗതിക്കാരുടെ പട്ടികയില്‍ മുന്നില്‍.

വെബ്ദുനിയ വായിക്കുക