വിക്കിലീക്സ്: മാനിംഗിനെ കോര്‍ട്ട് മാര്‍ഷല്‍ ചെയ്യും

ശനി, 4 ഫെബ്രുവരി 2012 (11:40 IST)
വിക്കിലീക്സ് വെബ്സൈറ്റിന് സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണം നേരിടുന്ന യു എസ് യുവസൈനികന്‍ ബ്രാഡ്ലി മാനിംഗിനെ കോര്‍ട്ട് മാര്‍ഷല്‍ ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്. യു എസിന്റെ ചരിത്രത്തിലെ തന്നെ സുപ്രധാന സംഭവമായിരിക്കും അത്.

24-കാരനായ മാനിംഗിനെതിരെ വധശിക്ഷ വരെ വിധിച്ചേക്കാവുന്ന കുറ്റങ്ങളാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രഹസ്യവിവരങ്ങള്‍ ശത്രുവിന് കൈമാറി, അവ ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങള്‍ സുപ്രധാനമാണ്. വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നാണ് ഇറാഖ് യുദ്ധവുമായി ബന്ധപ്പെട്ട രേഖകളും അഫ്ഗാന്‍ യുദ്ധത്തിന്റെ വിവരങ്ങളും ചോര്‍ത്തപ്പെട്ടത്.

മാനിംഗിന്റെ വിചാരണാ തീയതി തീരുമാനിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക