ലോകസമാധാനത്തിന് ഭീഷണിയായി ലഷ്‌കറെ തൊയ്ബ

ബുധന്‍, 27 നവം‌ബര്‍ 2013 (10:33 IST)
PRO
ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ കൂടുതല്‍ ശക്തി പ്രാപിച്ചിരിക്കുന്നുവെന്ന് പ്രതിരോധ മേഖലയിലെ വിഗദ്ധരുടെ റിപ്പോര്‍ട്ടുകള്‍. ഇന്ത്യക്കെതിരെ പാക് ചാരസംഘടനയായ ഐഎസ്ഐയുടെയും സൈന്യത്തിന്‍േറയും എറ്റവും പ്രധാന ആയുധമാണ് ഈ സംഘടനയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മുംബൈ ഭീകാരാക്രമണത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചത് ലഷ്‌കറെ തൊയ്ബയാണ്. പാക് സൈന്യവും ലഷ്‌കറെ പ്രവര്‍ത്തകരും തമ്മില്‍ അടുത്തബന്ധം പുലര്‍ത്തുന്നുണ്ട്. ഇവരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് പാക് ഭരണകൂടത്തിന്‍േറത്. പരിശീലനം ലഭിച്ച അഞ്ച് ലക്ഷത്തോളം അംഗങ്ങള്‍ ലഷ്‌കറെയ്ക്കുണ്ട്.

പാകിസ്ഥാനിലും ഗള്‍ഫ് മേഖലയിലും ശക്തമായ വേരുകളുള്ള ഇവര്‍ക്ക് അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളില്‍ സാമ്പത്തിക സ്രോതസ്സുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയേക്കാള്‍ ഇന്ത്യക്കാണ് ലഷ്‌കറെ ഏറെ ഭീഷണി ഉയര്‍ത്തുന്നത്.

ഇന്നേവരെ രൂപംകൊണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ ഭീകരസംഘടനകളിലൊന്നാണ് ഇത്. ഇവര്‍ ലോകസമാധാനത്തിന് ഭീഷണിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക