ലോകത്ത് ഏറ്റവുമധികം പ്രതിഫലം പറ്റുന്ന കമ്പനിമേധാവി ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്

വെള്ളി, 25 ഒക്‌ടോബര്‍ 2013 (17:10 IST)
PRO
ലോകത്ത് ഏറ്റവുമധികം പ്രതിഫലം പറ്റുന്ന കമ്പനിമേധാവി ഇനി ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന് സ്വന്തം. വന്‍കിട കമ്പനികളെക്കുറിച്ച് പഠനം നടത്തുന്ന ജിഎംഐ എന്ന സ്ഥാപനം നടത്തിയ സര്‍വേയാണ് ഈ വിവരം പുറത്തുവിട്ടത്.

2012-ല്‍ ശമ്പളമായി 227.8 കോടി ഡോളര്‍ (14,000 കോടി രൂപ) ആണ് ഫെയ്‌സ്ബുക്ക് സാക്കര്‍ബര്‍ഗിന് നല്‍കിയത്. ശമ്പളവും ബോണസ്സും ഉള്‍പ്പെടെയാണിത്. ആദ്യമായാണ് ഒരു കമ്പനിയുടെ സിഇഒയ്ക്ക് നൂറുകോടി ഡോളറിലധികം ശമ്പളം ലഭിക്കുന്നതെന്ന് ജിഎംഐ റിപ്പോര്‍ട്ട് പറയുന്നു.

ഊര്‍ജരംഗത്തെ വന്‍കിട കമ്പനിയായ കിന്‍ഡര്‍ മോര്‍ഗന്റെ സിഇഒ റിച്ചാര്‍ഡ് കിന്‍ററാണ് പട്ടികയില്‍ രണ്ടാമത്.

വെബ്ദുനിയ വായിക്കുക