പീഡന ആരോപണത്തെ തുടര്‍ന്ന് സ്കോട്ലാന്ഡ് ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ കീത്ത് ഒ‘ബ്രയാന്‍ രാജിവച്ചു. സ്കോട്ട്‌ലാന്‍ഡ് കാത്തലിക്ക് ചര്‍ച്ച് തലവനായിരുന്നു ഇദ്ദേഹം. മാര്‍പാപ്പ അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു.
1980കളില്‍ വൈദിക വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉപയോഗിച്ചെന്ന ആരോപണമാണ് ഇദ്ദേഹത്തിന് വിനയായത്. മൂന്നു വൈദികരും ഒരു മുന്‍ വൈദികനും ചേര്‍ന്നാണ് ഒബ്സര്‍വര്‍ ദിനപത്രത്തിലൂടെ ഞായറാഴ്ച ഇദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ചത്.
അടുത്ത മാസം പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുക്കാന്‍ നടക്കുന്ന കോണ്‍ക്ലേവില്‍ ബ്രിട്ടനില്‍ നിന്ന് വോട്ടവകാശമുള്ള ഏക കര്‍ദിനാള്‍ ആയിരുന്നു കീത്ത് ഒ‘ബ്രയാന്‍. അനാരോഗ്യവും പ്രായാധിക്യവും മൂലമാണ് തന്റെ രാജി എന്നാണ് എഴുപത്തഞ്ചുകാരനായ ഇദ്ദേഹത്തിന്റെ വിശദീകരണം.