പാലസ്തീന് വിമോചനത്തിനായി വിശുദ്ധ യുദ്ധം നടത്തണമെന്ന് ഒസാമ ബിന്‍ ലാദന്. അല്‍-ജസീറ ടെലിവിഷന്‍ പുറത്തുവിട്ട ഏറ്റവും പുതിയ ടേപ്പിലാണ് ലാദന് ഇക്കാര്യം പറയുന്നത്.
അടുത്തകാലത്തായി പുറത്ത് വിട്ട ലാദന്റേതെന്ന് കരുതുന്ന രണ്ടാമത്തെ ഓഡിയോ ടേപ്പിലാണ് പലസ്തീന് വിമോചനത്തിനായി ആഹ്വാനം ചെയ്തിരിക്കുന്നത്. പാലസ്തീനില്‍ നടന്നു വരുന്ന ചര്‍ച്ചകള്‍ക്ക് ഫലപ്രാപ്തി ഉണ്ടാവില്ല എന്നും ആയുധം കൊണ്ട് മാത്രമേ പലസ്തീന് വിമോചനം സാധ്യമാവൂ എന്നും ലാദന് ടേപ്പിലൂടെ പറയുന്നു.
“അല്‍ഖുദില്‍” - ജറുസലേമിന്റെ മുസ്ലീം വിളിപ്പേര്- പോരാടാന്‍ കഴിയാത്ത പാലസ്തീന്‍കാര്‍ അല്‍-ക്വൊയ്ദയില് ചേരാനും ഇറാഖില്‍ വിശുദ്ധ യുദ്ധം നടത്താനും ലാദന് ആഹ്വാനം നടത്തുന്നുണ്ട്.
ഇത്തരത്തില്‍ ഇറാഖിലെ വിശുദ്ധ യുദ്ധത്തില്‍ പങ്കാളികളാവുന്ന എല്ലാ പാലസ്തീന്‍കാര്‍ക്കും ലോക മുസ്ലീങ്ങളുടെ, പ്രത്യേകിച്ച് അയല്‍ രാജ്യങ്ങളിലെ, പിന്തുണ ലഭിക്കുമെന്നും ലാദന് പറയുന്നു. വ്യാഴാഴ്ചയാണ് ടേപ്പ് സംപ്രേക്ഷണം ചെയ്തത്.