ലഷ്കര്‍ ബന്ധം: മുന്‍ പാക് മന്ത്രിയെ കസ്റ്റഡിയിലെടുത്തു

വ്യാഴം, 28 ജൂണ്‍ 2012 (16:24 IST)
PRO
PRO
പാകിസ്ഥാന്‍ മുന്‍ മന്ത്രിയും അവാമി ലീഗ് നേതാവുമായ ഷെയ്ഖ് റഷീദിനെ ഹൂസ്റ്റണ്‍ വിമാനത്താവളത്തില്‍ കസ്റ്റഡിയിലെടുത്തു. ഭീകരസംഘടനയായ ലഷ്കര്‍ ഇ തോയ്ബയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്. അഞ്ചു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം റഷീദിനെ വിട്ടയച്ചു.

ലഷ്കര്‍ സ്ഥാപകനും മുംബൈ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രവുമായ ഹാഫിസ് സെയിദുമായി റഷീദിന് ബന്ധമുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. ലഷ്കര്‍ അനുകൂല പ്രസംഗങ്ങള്‍ നടത്തിയിട്ടുള്ള ആളാണ് റഷീദ്.

യു എസിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഫണ്ട് പിരിവ് നടത്തുന്നതിനായാണ് റഷീദ് ഇവിടെ എത്തിയത്. അമേരിക്കയിലെ പാക് അംബാസഡര്‍ ഇടപെട്ടാണ് ഇദ്ദേഹത്തെ മോചിപ്പിച്ചത്.

2006-2008 കാലയളവില്‍ പാക് റയില്‍‌വെ മന്ത്രിയായിരുന്നു റഷീദ്.

വെബ്ദുനിയ വായിക്കുക