ലജ്ജിക്കുക, ഇന്ത്യക്കാര്‍ ചൈനയിലും സ്ത്രീകളെ അപമാനിച്ചു
ചൊവ്വ, 24 ജൂലൈ 2012 (09:38 IST)
PRO
PRO
ചൈന സന്ദര്‍ശിച്ച ഇന്ത്യന്‍ യുവാക്കള്‍ അക്ഷരാര്‍ത്ഥത്തില്‍ രാജ്യത്തെ നാണംകെടുത്തുകയായിരുന്നു. യാത്രാസംഘത്തില്‍ ഉണ്ടായിരുന്ന സ്ത്രീകളെയും ചൈനീസ് വനിതകളെയും ഇന്ത്യന്‍ യുവാക്കള്‍ അപമാനിക്കുകയാണ് ചെയ്തത്. സ്ത്രീകളോട് ആഭാസകരമായ രീതിയില്‍ സംസാരിക്കുകയും വംശീയമായി അധിക്ഷേപിക്കുകയുമായിരുന്നു.
ചൈനീസ് സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് യുവാക്കള്‍ അവിടെയെത്തിയത്. യുവജന, കായിക മന്ത്രാലയത്തിന്റെ ഒഫീഷ്യലുകളാണ് യുവാക്കളുടെ സംഘത്തെ നയിച്ചത്. കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ബിജെപി തുടങ്ങിയ രാഷ്‌ട്രീയ പാര്‍ട്ടികളില്‍ നിന്നും രാജ്യത്തെ വിവിധ സര്‍വകലാശാലകള്‍, യുവജന സംഘടനകള്‍ എന്നിവയില്‍ നിന്നുമാണ് യുവാക്കളെ തെരഞ്ഞെടുത്തത്. കൂടെ യാത്ര ചെയ്ത പെണ്‍കുട്ടികളോട് യുവാക്കള്‍ ആഭാസകരമായ രീതിയില്‍ സംസാരിച്ചു. തുടര്‍ന്ന് പെണ്‍കുട്ടികളെ പ്രത്യേക ബസില്‍ ആണ് കൊണ്ടുപോയത്. മാത്രമല്ല, റോഡില്‍ നടന്നുപോകുകയായിരുന്ന ചൈനീസ് സ്ത്രീകളോടും ഇവര്‍ മോശമായി പെരുമാറി. അവരുടെ വസ്ത്രധാരണത്തെ കളിയാക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവാക്കളാണ് സ്ത്രീകളെ അപമാനിക്കാന്‍ മുന്നിട്ടിറങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്.