ലക്‌സംബര്‍ഗില്‍ പ്രധാനമന്ത്രി സ്വവര്‍ഗ വിവാഹത്തിന് ഒരുങ്ങുന്നു

ബുധന്‍, 13 മെയ് 2015 (09:53 IST)
ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി സ്വവര്‍ഗ വിവാഹത്തിന് ഒരുങ്ങുന്നു. ലക്‌സംബര്‍ഗ് പ്രധാനമന്ത്രി സേവ്യര്‍ ബെറ്റല്‍ ആണ് തന്റെ സ്വവര്‍ഗ പങ്കാളിയുമായുള്ള വിവാഹത്തിന് ഒരുങ്ങുന്നത്. അടുത്തയാഴ്ചയായിരിക്കും വിവാഹം.
 
സ്വവര്‍ഗവിവാഹം ലക്‌സംബര്‍ഗില്‍ നിയമപരമാക്കിയിട്ട് ഏതാനും മാസങ്ങള്‍ കഴിഞ്ഞതേയുള്ളൂ. തന്റെ ദീര്‍ഘകാല സുഹൃത്തായ ഗൌതീര്‍ ഡെസ്റ്റിനെയുമായിട്ടായിരിക്കും പ്രധാനമന്ത്രിയുടെ വിവാഹം.
 
2013ല്‍ 40ആമത്തെ വയസ്സിലാണ് സേവ്യര്‍ ലക്‌സംബര്‍ഗിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. 
 
തന്റെ സ്വകാര്യജീവിതം പരസ്യമാക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ വളരെ രഹസ്യമായാണ് വിവാഹച്ചടങ്ങുകള്‍ നടത്തുന്നത്. വിവാഹം കവര്‍ ചെയ്യുന്നതില്‍ നിന്ന് പിന്മാറണമെന്ന് സെലിബ്രിറ്റി മാഗസിന് അപേക്ഷ നല്കിക്കഴിഞ്ഞു.
 
ആര്‍ക്കിടെക്‌ട് ആയ ഡെസ്‌റ്റിനെയെ വിവാഹം കഴിക്കുമെന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ സേവ്യര്‍ വ്യക്തമാക്കിയിരുന്നു. ഡെസ്റ്റിനെ തന്നോട് ചോദിച്ചപ്പോള്‍ താന്‍ സമ്മതം മൂളുകയായിരുന്നെന്ന് ലോസ് ആഞ്ചലസ് ടൈംസിനോട് അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക