ക്യൂബന്‍ പ്രസിഡന്‍റ് റൌള്‍ കാസ്ട്രൊ റഷ്യന്‍ സന്ദര്‍ശനത്തില്‍. 1990കളിലെ സോവിയറ്റ് യൂണിയന്‍റെ തകര്‍ച്ചയ്ക്കുശേഷം ആദ്യമായാണ് ക്യൂബയുടെ ഏതെങ്കിലുമൊരു രാഷ്ട്രത്തലവന്‍ റഷ്യ സന്ദര്‍ശിക്കുന്നത്.
ഫെബ്രുവരി നാലുവരെ റൌള്‍ റഷ്യയിലുണ്ടാവും. ഊര്‍ജ, സൈനിക മേഖലകളിലെ സഹകരണത്തില്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തുമെന്ന് റഷ്യന്‍ ഉപ പ്രധാനമന്ത്രി ഇഗോര്‍ സിച്ചിന്‍ പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ-സാമ്പത്തിക-വ്യാപാര സഹകരണം വര്‍ധിപ്പിക്കുന്ന നിരവധി കരാറുകളില്‍ കാസ്ട്രൊ ഒപ്പുവയ്ക്കുമെന്നാണ് കരുതുന്നത്.