റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ അച്ഛന്‍ കുഞ്ഞിനെ വിറ്റു. ചൈനയിലെ ഗുയിഷൗ പ്രവിശ്യക്കാരനായ ഷൗ ആണ് ടിവിയിലെ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനായി പണം കണ്ടെത്താന്‍ തന്റെ നാലു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ 10000 യുവാന് ( ഏകദേശം ഒരു ലക്ഷം രൂപ) വിറ്റത്. സ്വന്തം കുഞ്ഞിനെ വിറ്റ ഷൌന് കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു.
മ്യൂസിക് റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് താരമാകാനുളള ആഗ്രഹമാണ് ഷൗനെ തന്റെ നാലുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ മനുഷ്യക്കടത്തുകാര്‍ക്ക് വില്‍ക്കാന്‍ പ്രേരിപ്പിച്ചത്. പാട്ടുകാരനാകാന്‍ അതിയായ താല്‍പര്യമുണ്ടെങ്കിലും വേണ്ടത്ര വരുമാനമില്ലാത്തതാണ് കുഞ്ഞിനെ വില്‍ക്കാന്‍ കാരണം. ടിവി ഷോയില്‍ പങ്കെടുക്കുന്നതിന് കെട്ടിവെക്കാനുള്ള തുക കണ്ടെത്താനും യാത്രാ ചെലവുകള്‍ക്കുമായാണ് ഇയാള്‍ സ്വന്തം കുഞ്ഞിനെ വിറ്റത്.
മനുഷ്യക്കടത്തുകാര്‍ കുഞ്ഞിനെ കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് ഉയര്‍ന്ന തുകയ്ക്ക് വിറ്റു. തന്റെ കുഞ്ഞിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് സ്വന്തം പിതാവ് തന്നെയാണ് കുഞ്ഞിനെ വിറ്റതെന്ന് കണ്ടെത്തി. തുടര്‍ന്ന് തട്ടിക്കൊണ്ടുപോകല്‍ കുറ്റത്തിനാണ് ഇയാളെ അഞ്ച് വര്‍ഷത്തെ തടവിന് കോടതി ശിക്ഷിച്ചത്.