റഷ്യയില്‍ പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്തുന്നു

ശനി, 3 മെയ് 2014 (12:12 IST)
റഷ്യന്‍ അനുകൂല പ്രക്ഷോഭകാരികളെ ഉക്രൈന്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. നഗരത്തില്‍ അഴിഞ്ഞാടുന്ന പ്രക്ഷോഭകാരികളെ നേരിടാന്‍ ഉക്രൈന്‍ സൈന്യം ആദ്യമായാണ്‌ ഇത്രയും ബലം പ്രയോഗിക്കുന്നത്.

ഉക്രൈന്‍ സൈന്യവും പ്രക്ഷോഭകാരികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ രണ്ടു ഉക്രൈന്‍ ഹെലികോപ്‌ടറുകള്‍ വെടിവെച്ചിട്ടു. മിസൈലുകള്‍ ഉപയോഗിച്ചാണ്‌ ഹെലികോപ്‌ടര്‍ വെടിവെച്ചിട്ടത്.  ഹെലികോപ്‌ടറിലെ പൈലറ്റുമാരാണ് കൊല്ലപ്പെട്ടത്.

എന്നാല്‍ നഗരത്തില്‍ ആയുധധാരികളായ റഷ്യന്‍ അനുകൂലികള്‍ രാജ്യത്തെ കല്‍ക്കരി-ഉരുക്ക് വ്യവസായ കേന്ദ്രമായ ഡോണ്‍ബാസിലെ നഗരങ്ങള്‍ പിടിച്ചടക്കിയത്. ഉക്രെയ്നിലെ നഗരങ്ങള്‍ ഒന്നൊന്നായി പ്രക്ഷോഭകാരികള്‍ നിയന്ത്രണത്തിലാക്കുകയാണ്. ഇതിനു പിന്നില്‍ റഷ്യയാണെന്ന വാധം അവര്‍ തള്ളി. ഈ നീക്കത്തിനെ ശക്തിയായി പ്രതിരോധിക്കാനാണ് ഉക്രൈന്‍ ശ്രമിക്കുന്നത്.

വെബ്ദുനിയ വായിക്കുക