റഷ്യന്‍ കോടീശ്വരന്‍ ചൊവ്വയിലേക്ക് വിനോദയാത്രയ്ക്ക് ഒരുങ്ങുന്നു!

ശനി, 23 ഫെബ്രുവരി 2013 (15:14 IST)
PRO
PRO
ശതകോടീശ്വരനും ബഹിരാകാശ യാത്രയില്‍ അതീവ തത്പരനുമായ ഡെന്നിസ് ടിറ്റോ ചൊവ്വയിലേക്ക് വിനോദയാത്ര നടത്തുന്നു. 2018ല്‍ ചുവന്ന ഗ്രഹത്തിലേക്ക് യാത്ര പുറപ്പെടാനാണ് 77കാരനായ ഇദ്ദേഹം ഒരുങ്ങുന്നത്. 501 ദിവസം നീളുന്ന യാത്രയ്ക്കാണ് പദ്ധതി തയ്യാറാക്കുന്നത്. 2001ല്‍ സ്വയം കാശ് മുടക്കി അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിച്ചയാളാണ് ടിറ്റോ. അതോടെ ആദ്യത്തെ ബഹിരാകാശ വിനോദസഞ്ചാരി എന്ന റെക്കോര്‍ഡിന് ടിറ്റോ ഉടമയായി.

ടിറ്റോയുടെ ‘ഇന്‍സ്പിരേഷന്‍ മാര്‍സ് ഫൗണ്ടേഷന്‍‘ എന്ന സംഘടന 2018 ചൊവ്വായാത്രയെക്കുറിച്ച് വിശദീകരിക്കാന്‍ വൈകാതെ വാര്‍ത്താസമ്മേളനം നടത്തും എന്നാണ് വിവരം. ഫാല്‍കണ്‍ ഹെവി റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കുന്ന സ്പേസ് എക്സ് ഡ്രാഗണ്‍ സ്പേസ്ക്രാഫ്റ്റില്‍ യാത്ര തിരിക്കാനാണ് ടിറ്റോ ആലോചിക്കുന്നത്. രണ്ട് പേര്‍ക്കാണ് യാത്ര ചെയ്യാനുള്ള സൌകര്യങ്ങളാണ് ഇതില്‍ ഒരുക്കുന്നത്.

501 ദിവസം നീളുന്ന യാത്രയ്ക്ക് സഞ്ചാരികള്‍ മാനസികമായും ശാരീരികമായും ഏറെ തയ്യാറെടുപ്പുകള്‍ നടത്തേണ്ടിവരുമെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.

വെബ്ദുനിയ വായിക്കുക