രഹസ്യബന്ധമോ? ധൈര്യമായി നിഷേധിക്കാം

Webdunia
തിങ്കള്‍, 10 മാര്‍ച്ച് 2008 (16:55 IST)
PTIPTI
വ്യഭിചരിക്കുന്ന സ്ത്രീകള്‍ക്ക് കള്ളം പറയാം.ഭര്‍ത്താവറിയാതെ കാമുകനെ പ്രാപിക്കുന്ന സ്ത്രീകള്‍ കളവ് പറയുന്നതിനെ കോടതിയും അംഗീകരിച്ചു.

ഇറ്റലിയിലാണ് സംഭവം. ജനങ്ങള്‍ക്കിടയില്‍ തങ്ങളുടെ പൌയ്മുഖം വെളിപ്പെടാതിരിക്കാന്‍ ഇത് സഹായകമാകുമെന്ന് കോടതി നിരീക്ഷിച്ചു. ഒരു നാല്‍പ്പത്തി എട്ട് കാരിയുടെ കേസ് തീര്‍പ്പാക്കവെ ആണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. മൊബൈല്‍ ഫോണ്‍ കാമുകന് നല്‍കിയതുമായി ബന്ധപ്പെട്ട് പൊലീസിനോട് കള്ളം പറഞ്ഞുവെന്നതായിരുന്നു കേസ്.

സ്ത്രീ നിയമം ലംഘിച്ചിട്ടില്ലെന്ന് അപ്പീല്‍ കോടതി നിരീക്ഷിച്ചു. വിവാഹബാഹ്യ ബന്ധങ്ങളുടെ കാര്യത്തില്‍ കളളം പറയുന്നത് ന്യായീകാരിക്കാം.

ഇറ്റലിയെ പോലെ കത്തോലിക്ക വിശ്വാസം കര്‍ശനമായി പാലിക്കുന്ന രാജ്യത്ത് നിന്നും ഇത്തരമൊരു കോടതി വിധി അപൂര്‍വമാണ്. തുസ്കാനി തീരത്തുള്ള പോര്‍ട്ടോ എര്‍കോല്‍ എന്ന പ്രദേശത്ത് നിന്നുള്ള കാര്‍ല എന്ന സ്ത്രീയാണ് കഥയിലെ നായിക.

സ്വന്ത്യം മൊബൈല്‍ ഫോണ്‍ ഇവര്‍ രഹസ്യ കാമുകനായ ജിയോവന്നിക്ക് നല്‍കി . ഇയാള്‍ ഈ ഫോണില്‍ നിന്ന് കാര്‍ലയുടെ ഭര്‍ത്താവിനോട് സംസാരിച്ചതാണ് കുഴപ്പമായത്.പെരുമാറ്റ ദൂഷ്യത്തിന് ജിയോവനിയെ പ്രാദേശിക കോടതി കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.കാര്‍ലയെയും കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.എന്നാല്‍,ഈ വിധി രഹസ്യബന്ധമുള്ള പുരുഷന്മാര്‍ക്കും ബാധകമാണോ എന്ന് കോടതി വ്യക്തമാക്കിയിട്ടില് ല.