യു എസ് മിസൈല്‍ പരീക്ഷിച്ചു

ശനി, 19 ജൂലൈ 2008 (14:53 IST)
അമേരിക്ക ദീര്‍ഘദൂര മിസൈല്‍ പരീക്ഷിച്ചു. മിസൈല്‍ പ്രതിരോധ സംവിധാനത്തിലെ റഡാറുകളും മറ്റ് സെന്‍സറുകളും പരിശോധിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പരീക്ഷണം.

മിസൈലിനെ പ്രതിരോധിക്കാനുള്ള സംവിധാനവും പരീക്ഷണത്തിന്‍റെ ഭാഗമായി ഉള്‍പ്പെടുത്തിയിരുന്നു. അലാസ്കയിലെ കൊഡൈക് ദ്വീപില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്.

വിവിധ തലങ്ങളില്‍ നിന്ന് സങ്കീര്‍ണ്ണമായ വിവരങ്ങള്‍ ഒരേസമയം ശേഖരിച്ച് ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലിനെ പ്രതിരോധിക്കുന്ന രീതി പരിശോധിച്ച സങ്കീര്‍ണ്ണമായ മിസൈല്‍ പരീക്ഷണമാണ് നടന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ കാണുന്നു.

വിക്ഷേപിക്കപ്പെട്ട മിസൈലിനെ കരയില്‍ സ്ഥാപിച്ചിരുന്ന റഡാര്‍, സമുദ്രത്തില്‍ സ്ഥാപിച്ചിരുന്ന റഡാര്‍, കാലിഫോര്‍ണിയയിലെ ബിലെ വ്യോമത്താവളത്തില്‍ സ്ഥാപിച്ചിരുന്ന അതിനൂതന റഡാര്‍ എന്നിവ നിരീക്ഷിച്ചിരുന്നു. ഈ മിസൈലിനെ പ്രതിരോധിക്കാനുളള മറ്റൊരു മിസൈല്‍ വിക്ഷേപിക്കുന്നതിലും വിജയിച്ചതായി അമേരിക്കന്‍ അധികൃതര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക