പാക് പൗരന്‍ ഭീഷണിപ്പെടുത്തി വിവാഹം കഴിച്ച ഇന്ത്യക്കാരിക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ അനുമതി.മലേഷ്യയില്‍ വെച്ചാണ് ഉസ്മയും പാക് പൗരനായ താഹിര്‍ അലിയും തമ്മില്‍ പരിചയപ്പെടുന്നത്. ഒരിക്കല്‍ താഹിറിനെ കാണാനായി ഉസ്മ ഇസ്ലാമാബാദില്‍ ചെന്നു. അവിടെ വെച്ച് ഇയാള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തന്നെ വിവാഹം കഴിപ്പിയ്ക്കുകയായിരുവെന്നാണ് യുവതിയുടെ പരാതി.
അതേസമയം മകള്‍ക്ക് സുഖമില്ലാതായതോടെ നാട്ടിലേക്ക് വരണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാല്‍ ഭര്‍ത്താവ് ഇതിന് തയ്യാറായില്ല. തുടര്‍ന്ന് ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് കോടതിയുടെ അനുകൂല വിധിയുണ്ടായത്.