ചൈനയില്‍ ഒരു സ്ത്രീയെ കൊല ചെയ്ത ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവാവ് അറസ്റ്റിലായി. തന്റെ മുന്‍ കാമുകിയോടു രൂപസാദൃശ്യമുണ്ടെന്ന കാരണത്താലാണ് ഇയാള്‍ സ്ത്രീയെ വധിച്ചതെന്നും കൊലയ്ക്കു ശേഷം മൃതദേഹത്തോടു പോലും ക്രൂരത കാട്ടിയതെന്നും പൊലീസധികൃതര് പറഞ്ഞതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഴാംഗ് ഫെംഗ്ലാംഗ് എന്ന ഇരുപത്തിമൂന്നുകാരനാണ് അറസ്റ്റിലായത്. ഇയാള്‍ കുറ്റസമ്മതം നടത്തിയതായി ഷാംഗായ് ഡെയ്ലി റിപ്പോര്‍ട്ട് ചെയ്തു. കുറ്റകൃത്യം നടത്തിയ ശേഷം ഷാംഗായില്‍ നിന്ന് സ്വന്തം നാടായ ഷാംഗ്ഡോംഗിലേക്ക് രക്ഷപെട്ടിരുന്നു. ഇവിടെയാണ് ഇയാള്‍ അറസ്റ്റിലായത്.
സ്ത്രീയെ കൊലപ്പെടുത്താന്‍ തനിക്ക് ഒരു ഉദ്ദേശവുമുണ്ടായിരുന്നില്ല. മോഷണമായിരുന്നു തന്റെ ലക്ഷ്യം. എന്നാല്‍, അവരുടെ മുഖം കണ്ടപ്പോള്‍ തന്നെ ഉപേക്ഷിച്ച കാമുകിയെ ഓര്‍മ്മ വന്നു എന്നും തന്റെ പ്രതികാരം പ്രകടിപ്പിക്കണമെന്ന് തീരുമാനിക്കുകയായിരുന്നു എന്നും ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇരുപത്തിയേഴുകാരിയായ യുവതിയെ കഴുത്തില്‍ കയര്‍ മുറുക്കിയാണ് കൊലചെയ്തത്.