യുഎസ് പ്രതിനിധി സംഘം ദലൈലാമയെ കണ്ടു

തിങ്കള്‍, 14 സെപ്‌റ്റംബര്‍ 2009 (14:03 IST)
PRO
PRO
യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമ നിയമിച്ച പ്രതിനിധി സംഘം നാടുകടത്തപ്പെട്ട ടിബറ്റന്‍ നേതാവ് ദലൈലാമയുമായി കൂടിക്കാഴ്‌ച നടത്തി. വൈറ്റ് ഹൌസ് ഉപദേഷ്ടാവ് വലേരി ജാററ്റിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ധര്‍മ്മശാലയിലെത്തി ദലൈലാമയുമായി ചര്‍ച്ച നടത്തിയത്.

യുഎസ് പ്രതിനിധി സംഘം ദലൈലാമയുമായി ചര്‍ച്ച നടത്തിയതായി ടെന്‍സിന്‍ ടാക്‍ല്‍ഹ പറഞ്ഞു. എന്നാല്‍ രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

2008 മാര്‍ച്ചിനു ശേഷം ധര്‍മ്മശാല സന്ദര്‍ശിക്കുന്ന യുഎസ് ഉന്നതാധികാര സംഘമാണിത്. യുഎസ് ഹൌസ് സ്‌പീക്കര്‍ നാന്‍സി പെലോസി 2008 മാര്‍ച്ചില്‍ ധര്‍മശാല സന്ദര്‍ശിച്ച് ദലൈലാമയുമായി ചര്‍ച്ച നടത്തിയിരുന്നു.

അടുത്ത മാസം ദലൈ ലാമ അമേരിക്ക സന്ദര്‍ശിക്കാനിരിക്കുകയാണ്. പ്രസിഡന്‍റ് ബരാക് ഒബാമയുമായി അദ്ദേഹം ചര്‍ച്ച നടത്തുമെന്നാണ് കരുതുന്നത്. കഴിഞ്ഞ മേയിലാണ് ദലൈ ലാമ അവസാനം യുഎസ് സന്ദര്‍ശിച്ചത്.

വെബ്ദുനിയ വായിക്കുക