അറബ് വസന്തം മറ്റൊരു ഏകാധിപതിയേക്കൂടി അടിയറവ് പറയിപ്പിച്ചു. യമന്‍ പ്രസിഡന്റ് അലി അബ്ദുള്ള സാലെ അധികാരം ഒഴിഞ്ഞ് രാജ്യം വിട്ടു.
33 വര്‍ഷക്കാലം യമനെ അടക്കിവാണ സാലെ ജനങ്ങളോട് മാപ്പ് അപേക്ഷിച്ച ശേഷമാണ് രാജ്യം വിട്ടത്. ദേശീയ ടെലിവിഷനിലൂടെ സാലെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു. ജനങ്ങള്‍ പ്രക്ഷോഭം മതിയാക്കണമെന്നും പുതിയ ഭരണനേതൃത്വത്തിന് പിന്തുണ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അയല്‍രാജ്യമായ ഒമാനിലേക്കാണ് സാലെ പോയത്. അവിടെ നിന്ന് ചികിത്സയ്ക്കായി യു എസിലേയ്ക്കു പോകുമെന്നാണ് റിപ്പോര്‍ട്ട്. സാലെയെ കുറ്റവിചാരണയില്‍ നിന്ന് ഒഴിവാക്കുന്ന നിയമം യെമന്‍ പാലര്‍ലമെന്റ് കഴിഞ്ഞദിവസം പാസാക്കിയിരുന്നു.