മ്യാന്‍‌മറിലെ തെരഞ്ഞെടുപ്പില്‍ സ്യൂചിക്ക് ജയം

ഞായര്‍, 1 ഏപ്രില്‍ 2012 (17:11 IST)
PRO
PRO
മ്യാന്‍‌മറില്‍ പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ ഓംഗ്‌ സാന്‍ സ്യൂചിക്ക് ജയം. സ്യൂചി ജയിച്ചതായി നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍ എല്‍ ഡി) പാര്‍ട്ടിയാണ് അറിയിച്ചത്. കാവ്ഹ്മു മണ്ഡലത്തില്‍ നിന്നാണ് സ്യൂചി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മണ്ഡലത്തില്‍ പോള്‍ ചെയ്തതില്‍ 65 ശതമാനത്തിലേറെ വോട്ടു നേടിയാണ് സ്യൂചി വിജയിച്ചതെന്ന് നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടി വക്താവ് അറിയിച്ചു.

നാല്‍‌പ്പത്തിയഞ്ച് സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സ്യൂചിയുടെ നാഷണല്‍ ലീഗ്‌ ഫോര്‍ ഡമോക്രസി (എന്‍എല്‍ഡി) 44 സീറ്റുകളിലേക്കാണ് മത്സരിക്കുന്നത്‌. 1990 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സ്യൂചിയുടെ പാര്‍ട്ടിക്ക്‌ ഭൂരിപക്ഷം ലഭിച്ചിരുന്നു. പക്ഷേ സൈനിക ഭരണകൂടം തെരഞ്ഞെടുപ്പ്‌ ഫലം അംഗീകരിച്ചിരുന്നില്ല.

രാജ്യത്ത് ജനാധിപത്യം സ്ഥാപിക്കുന്നതിനായി വര്‍ഷങ്ങള്‍ നീണ്ട്പോരാട്ടം നടത്തിയ സ്യൂചി പാര്‍ലമെന്റില്‍ എത്തുന്നത് മാറ്റത്തിന്റെ സൂചനയാകും.

വെബ്ദുനിയ വായിക്കുക