മൃഗശാലയിലെ കുരങ്ങിനെ കൊന്നയാള്‍ക്ക് ജയില്‍!

വെള്ളി, 17 മെയ് 2013 (11:31 IST)
PRO
PRO
മൃഗശാലയിലെ കുരങ്ങിനെ കൊലപ്പെടുത്തിയ ആള്‍ക്ക് ഒരു വര്‍ഷം ജയില്‍ശിക്ഷ. യു എസിലെ ഇദാഹോ സ്റ്റേറ്റിലെ ബോയിസ് മൃഗശാലയിലെ കുരങ്ങിനെയാണ് മൈക്കിള്‍ വാട്കിന്‍‌സ് എന്നയാള്‍ കൊലപ്പെടുത്തിയത്. 22 വയസ്സ് പ്രായമുണ്ട് ഇയാള്‍ക്ക്.

മൃഗശാല തകര്‍ത്ത് അകത്തുകയറിയ ഇയാള്‍ കുരങ്ങിനെ ക്രൂരമായി അടിച്ചുകൊല്ലുകയായിരുന്നു. ചെയ്ത തെറ്റിന് കോടതിയില്‍ ഇയാള്‍ മാപ്പ് പറഞ്ഞു.

ശിക്ഷാ കാലയളവില്‍ ഇയാളെ ചികിത്സയ്ക്ക് വിധേയനാക്കും.

വെബ്ദുനിയ വായിക്കുക