മുസ്ലീം ബ്രദര്‍ഹുഡ്‌ പിരിച്ചുവിടാന്‍ ശുപാര്‍ശ

ബുധന്‍, 4 സെപ്‌റ്റംബര്‍ 2013 (17:04 IST)
PRO
ഈജിപ്തില്‍ മുസ്ലീം ബ്രദര്‍ഹുഡ്‌ പിരിച്ചുവിടാന്‍ ജഡ്ജിമാരുടെ പാനലിന്റെ ശുപാര്‍ശ. പുറത്താക്കപ്പെട്ട പ്രസിഡന്റ്‌ മുഹമ്മദ്‌ മുര്‍സിയുടെ അനുകൂലന സംഘടനയാണ് മുസ്ലീം ബ്രദര്‍ഹുഡ്.

ഈജിപ്‌തില്‍ വ്യാപകമായ അക്രമങ്ങളെ തുടര്‍ന്ന്‌ ബ്രദര്‍ഹുഡിനെ നിരോധിക്കണമെന്നു നേരത്തെതന്നെ ആവശ്യം ഉയര്‍ന്നിരുന്നു. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചെന്നും അക്രമങ്ങളിലേര്‍പ്പെട്ടെന്നും ചൂണ്ടിക്കാട്ടിയാണ്‌ ജഡ്ജിമാര്‍ ശുപാര്‍ശ നടപടികളിലേക്ക് നീങ്ങാന്‍ കാരണം.

മുസ്ലീം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമങ്ങലില്‍ നിരവധിപ്പേരാണ് കൊല്ലപ്പെട്ടത്. സൈന്യവും ബ്രദര്‍ഹുഡ് പ്രവര്‍ത്തകരും തമ്മില്‍ രൂകഷമായ ഏറ്റുമുട്ടലാണ് ഈജിപ്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക