അമേരിക്കന്‍ പ്രസിഡന്‍്റ് ബരാക് ഒബാമയുടെ പത്നി മിഷേല്‍ ഒബാമയുടെ സ്വകാര്യ രേഖകള്‍ ചോര്‍ത്തിയ സംഭവത്തില്‍ എഫ്ബിഐയും യുഎസ് ഏജന്‍സികളും അന്വേഷണം തുടങ്ങി.
മിഷേലിന്റെയും യുഎസിലെ മറ്റ് പ്രമുഖരുടെയും സ്വകാര്യ സാമ്പത്തിക രേഖകളും മറ്റുമാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. ഈ വിവരങ്ങള്‍ ഒരു വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. വൈസ് പ്രസിഡന്‍്റ് ജോ ബൈഡന്‍, മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ എന്നിങ്ങനെ 18 പ്രമുഖ വ്യക്തികളുടെ സ്വകാര്യ രേഖകളാണ് ഹാക്കര്‍മാര്‍ കൈക്കലാക്കിയത്.
ഇവരുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടുകള്‍, ടെലിഫോണ്‍ നമ്പറുകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. റഷ്യന്‍ അഡ്രസിലുള്ള വെബ്സൈറ്റിലാണ് രേഖകള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.
എഫ്‌ബിഐയും യുഎസ് സീക്രട്ട് സര്‍വീസും ഇതേക്കുറിച്ച് അന്വേഷണം തുടരുകയാണ്.