മാലിദ്വീപില്‍ സംഘര്‍ഷം; നഷീദിന്റെ കുടുംബം പലായനം ചെയ്തു
വ്യാഴം, 9 ഫെബ്രുവരി 2012 (12:47 IST)
സൈനിക അട്ടിമറിയെ തുടര്‍ന്നുണ്ടായ രാഷ്‌ട്രീയ പ്രതിസന്ധികള്‍ കാരണം മാലിദ്വീപില്‍ പ്രക്ഷോഭം പൊട്ടിപുറപ്പെട്ടു. മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിന്റെ അനുയായികള്‍ തെരുവില്‍ അക്രമാസക്തരായതോടെ മാലിദീപ് വീണ്ടും തിളച്ചുമറിയാന്‍ തുടങ്ങി. ഇതിനിടെ നഷീദിന്റെ കുടുംബം മാലിദീപില്‍ നിന്നും ശ്രീലങ്കയിലേക്ക് പലായനം ചെയ്തു.
തോക്കിന്‍മുനയിലാണ് തന്നെ രാജിവെപ്പിച്ചതെന്ന് നഷീദ് ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അനുയായികള്‍ക്കൊപ്പം സമാധാനപരമായി പ്രക്ഷോഭം നടത്തിയ നഷീദിനെതിരെയും ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ രണ്ട് മന്ത്രിമാരെ അടിയന്തിരമായി നിയമിച്ച് കൊണ്ട് പുതിയ പ്രസിഡന്റ് മുഹമ്മദ് വഹീദ് ഹസന്‍ ഭരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.