മരിച്ച മകന്‍ ജീവിച്ചു, അമ്മ ബോധംകെട്ടുവീണു!

തിങ്കള്‍, 14 മെയ് 2012 (16:21 IST)
PRO
PRO
മരിച്ചു എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ആള്‍ ഖബറടക്കത്തിനിടെ എഴുന്നേറ്റു. കരഞ്ഞുതളര്‍ന്ന ബന്ധുക്കള്‍ ഇതോടെ ആഹ്ലാദത്തിലായി. ഈജിപ്തിലെ തെക്കന്‍ പ്രവിശ്യയായ ലക്സോറിലെ ഗ്രാമത്തിലാണ് സംഭവം.

ഹംദി ഹാഫിസ് അല്‍ നൂബിക്ക് ജോലിസ്ഥലത്ത് വച്ച് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ ഇയാളുടെ മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ മൃതദേഹം വീട്ടിലെത്തിച്ച് ഖബറടക്കാനുള്ള ഒരുക്കങ്ങള്‍ നടത്തി.

ഇതിനിടെ മരണ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പുവയ്ക്കാനെത്തിയ വനിതാ ഡോക്ടര്‍ക്ക് ചില സംശയങ്ങള്‍ തോന്നി. മരിച്ചയാളുടെ ശരീരത്തില്‍ ചൂട് അനുഭവപ്പെട്ടതാണ് ഇതിന് കാരണം. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അല്‍ നൂബിക്ക് ജീവനുണ്ടെന്ന് വ്യക്തമായി.

സന്തോഷവാര്‍ത്ത കേട്ട് ഇയാളുടെ അമ്മ തലകറങ്ങിവീണു. ഡോക്ടറുടെ പരിചരണത്തില്‍ അമ്മയും മകനും ഉഷാറായി, ആഘോഷങ്ങളും തുടങ്ങി.

വെബ്ദുനിയ വായിക്കുക