മദ്യം വിറ്റ 2 ഇന്ത്യക്കാര്‍ക്ക് സൌദിയില്‍ 50 ചാട്ടയടി
തിങ്കള്‍, 28 ജനുവരി 2013 (13:18 IST)
PRO
PRO
മദ്യം വിറ്റ കേസില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് സൌദി അറേബ്യയില്‍ ചാട്ടയടിയും ജയില്‍ ശിക്ഷയും. മദ്യം ഉണ്ടാക്കി വില്‍പ്പന നടത്തി എന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. മദ്യത്തിന് കര്‍ശന നിയന്ത്രണമുള്ള അറബ് രാജ്യമാണ് സൌദി അറേബ്യ.
ഒരു വര്‍ഷം വീതം തടവാണ് രണ്ട് ഇന്ത്യക്കാര്‍ക്ക് ജിദ്ദ കോടതി വിധിച്ചതെന്ന് സൌദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇവര്‍ക്ക് 50 വീതം ചാട്ടയടിയും നല്‍കും. ശിക്ഷ പൂര്‍ത്തിയായ ശേഷം ഇവരെ സൌദിയില്‍ നിന്ന് നാടുകടത്തും.
മദ്യം വാങ്ങാനെന്ന വ്യാജേന സമീപിച്ചാണ് പൊലീസ് ഇവരെ പിടികൂടിയത്.