വരുന്ന ഫെബ്രുവരി 15ന് ഭൂമിയെ തൊട്ടുതൊട്ടില്ല എന്ന മട്ടില്‍ ഒരു ചിന്നഗ്രഹം കടന്നുപോകും. 2012 DA14 എന്ന് പേരുള്ള ചിന്ന ഗ്രഹമാണ് ഭൂമിയുടെ തൊട്ടടുത്ത് എത്തുക എന്ന് നാസ അറിയിക്കുന്നു.
എന്നാല്‍ ഇത് ഭൂമിയെ സ്പര്‍ശിക്കില്ലെന്നും ആപത്തൊന്നും ഉണ്ടാകില്ലെന്നും ശാസ്ത്രജ്ഞര്‍ ഉറപ്പുനല്‍കുന്നു.
ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 27,680 കിലോമീറ്റര്‍ മാറിയാണ് ചിന്നഗ്രഹത്തിന്റെ യാത്ര. എന്നാല്‍ ഇത് നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ ബുദ്ധിമുട്ടായിരിക്കും എന്നാണ് വിവരം.