ഭര്‍ത്താവിനെ കൊലപ്പെടുത്തിയവര്‍ക്ക് മാപ്പ് നല്‍കിയ വനിത
ശനി, 21 ഡിസംബര്‍ 2013 (17:04 IST)
PRO
PRO
ഭര്‍ത്താവിനെ വെടിവച്ചു കൊലപ്പെടുത്തിയ അക്രമികള്‍ക്ക് മാപ്പ് നല്‍കുന്നതായി യു എസ് വനിത. ലിബിയയില്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ച യുഎസ് അധ്യാപകന്‍ റോണി സ്മിത്തിന്റെ ഭാര്യ അനിത സ്മിത്താണ് അക്രമികള്‍ക്കു മാപ്പുനല്‍കിയത്.
അവരുടെ തെറ്റുകള്‍ ക്ഷമിക്കുന്നുവെന്നും വിദ്വേഷമില്ലെന്നും വ്യക്തമാക്കിയ അനിത, തന്റെ ഭര്‍ത്താവ് അതാണ് ആഗ്രഹിക്കുന്നത് എന്നും പറഞ്ഞു.
ഡിസംബര്‍ അഞ്ചിനാണ് റോണി കൊല്ലപ്പെട്ടത്.
കൊല നടത്തിയത് ആരാണെന്നോ, അവരുടെ ലക്ഷ്യമെന്താണെന്നോ എന്നൊന്നും ഇനിയും വ്യക്തമായിട്ടില്ല.