ബ്രിട്ടീഷ് എയര്‍വേസ് വിമാനം ഇടിച്ചിറക്കി

വെള്ളി, 24 മെയ് 2013 (20:27 IST)
PTI
PTI
എഞ്ചിന് തീപിടിച്ചതിനെ തുടര്‍ന്ന് ബ്രിട്ടീഷ് എയര്‍വേസ് വിമാനം അടിയന്തരമായി ഇടിച്ചിറക്കി. ലണ്ടനിലെ തിരക്കേറിയ ഹിത്രു വിമാനത്താവളത്തിലാണ് വിമാനം ഇടിച്ചിറക്കിയത്.

75 യാത്രക്കാരുമായി ഓസ്‌ലോയിലേക്ക് പറന്ന എയര്‍ബസ് എ 319 വിമാനത്തിന്റെ എഞ്ചിനിനാണ് തീ പിടിച്ചത്. ഇതുമൂലം കുറെ നേരം വിമാനത്താവളം അടച്ചിടാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി വിമാനത്തില്‍ നിന്നും യാത്രക്കാരെ എമര്‍ജന്‍സി വാതില്‍ തുറന്ന് പാരച്യൂട്ട് വഴിയാണ് താഴെയിറക്കിയത്. പലര്‍ക്കു പരുക്കേറ്റതായി പറയപ്പെടുന്നു. വിമാനത്താവളത്തിലെ വടക്കന്‍ റണ്‍വേ തകരാര്‍ മൂലം ഏറെനേരം പ്രവര്‍ത്തനരഹിതമായി. തെക്കന്‍ റണ്‍വേ പിന്നീട് തുറന്നു.

അതിരിക്കേറിയ വിമാനത്താവളമായ ഹിത്രുവിലെ ഈ പ്രശ്നം ലണ്ടന്‍ മുംബയ് ജെറ്റ് എയര്‍വേസ് വിമാനം ഉള്‍പ്പെടെ ഒട്ടനവധി വിമാനങ്ങളുടെ യാത്ര തകരാറിലാകാനിടയാക്കി. പല സര്‍വീസുകളും മറ്റു വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു.

വെബ്ദുനിയ വായിക്കുക