ബൊക്കോഹറാം ഭീകരാക്രമണം: 19 മരണം

ചൊവ്വ, 22 ഒക്‌ടോബര്‍ 2013 (12:36 IST)
PRO
നൈജീരിയയില്‍ വീണ്ടും ബൊക്കോഹറാം ഭീകരര്‍ ആക്രമണം നടത്തി. നൈജീരിയ-കാമറൂണ്‍ അതിര്‍ത്തിയില്‍ സൈനികവേഷത്തിലെത്തിയ ബോക്കോഹറാം ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു.

ഞായറാഴ്ചയായിരുന്നു സംഭവം. എ.കെ-47 തോക്കുകളുമായി ബൈക്കിലെത്തിയ ഭീകരര്‍ ഹൈവേയില്‍ പുലര്‍ച്ചെ അഞ്ചുമണിക്കാണ് ആക്രമണം നടത്തിയത്. വാഹനയാത്രക്കാരാണ് കൊല്ലപ്പെട്ടത്.

അക്രമികള്‍ മൂന്ന് ട്രക്കുകള്‍ കത്തിച്ചു. അക്രമികള്‍ ഒമ്പതുപേരുണ്ടായിരുന്നതായി രക്ഷപ്പെട്ടവരിലൊരാള്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക