ഒടുവില്‍ ബെക്കാമിനെ കൊണ്ട് തന്നെ ‘എമ്പോറിയോ എസ് എസ് 08’ എന്ന അടിവസ്ത്രം ധരിപ്പിക്കാന്‍ വസ്ത്ര രംഗത്തെ അന്താരാഷ്ട്ര കമ്പനിയായ അര്‍മാനി തീരുമാനിച്ചു. ഇത്തവണ പുരുഷ വനിതാ വസ്ത്രങ്ങള്‍ക്ക് പുതുമ നല്കുന്ന പ്രശസ്ത ഫാഷന്‍ ഹൌസായ അര്‍മാനിയാണ് ബെക്കാമിന്റെ ഗ്ലാമറില്‍ വീണു പോയത്.
അര്‍മാനിയുടെ പുതിയ ഗ്ലോബല്‍ അംബാസഡറായി ഡേവിഡ് ബെക്കാം കരാര്‍ ഒപ്പിട്ടിരിക്കുകയാണ്. കനത്ത വാര്‍ഷിക പ്രതിഫലത്തിനൊപ്പം റോയല്‍റ്റി കൂടി നല്കി മൂന്നു വര്‍ഷത്തെ കരാറിലാണ് ബെക്കാമിനെ അര്‍മാനി ഒപ്പിടുവിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം മുതലാണ് ബില്‍ബോര്‍ഡിലും ഫാഷന്‍ മാഗസിനുകളിലും അര്‍മാനിയുടെ അടിവസ്ത്രം മാത്രം ധരിച്ച ബെക്കാമിന്റെ സുന്ദര രൂപം സ്ഥാനം പിടിക്കുക.
ഇംഗ്ലണ്ടിലെ ടെലികോം ഭീമന് വൊഡാഫോണും ഷേവിംഗ് ഭീമന് ജില്ലെറ്റുമായി ബെക്കാമിന്റെ കരാര്‍ ഈ വര്‍ഷം അവസാനത്തോടെ അവസാനിക്കാനിരിക്കെയാണ് പുതിയ കരാര്‍ എത്തിയത്. കരാരിന്റെ കാര്യത്തില്‍ അര്‍മാനിയും ബെക്കാമും തമ്മിലുള്ള സൌഹൃദമാണ് മുന്നോട്ട് പോയത്.
ബെക്കാമിന്റെയും ഭാര്യ വിക്ടോറിയയുടെയും ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് കമ്പനി ഉടമയായ ജിയോര്‍ജിയോ അര്‍മാനി. സൌഹൃദം കരാരില്‍ എത്തിയെന്നേയുള്ളൂ. സ്പാനിഷ് ലീഗില്‍ നിന്നും അമേരിക്കയിലേക്കു കുടിയേറിയതിനു ശേഷം കാര്യമായി കരാറുകള്‍ ഇല്ലാതിരുന്ന ബെക്കാം അര്മാനിയുമായി ഒന്നിക്കുന്നതിലൂടെ വന്‍ തുക നേടും.
യു എസ് ലിംഗറിക്കൊപ്പം ഭാര്യ വിക്ടോറിയയുടെ കരാറിനു തൊട്ടു പിന്നാലെയാണ് ബെക്കാമിന്റെ കരാറും എത്തിയത്. എന്തായാലും ലോകത്തെ പ്രമുഖ ലീഗുകളില്‍ നിന്നെല്ലാം പിന്മാറേണ്ടി വന്നിട്ടും ഇംഗ്ലീഷ് ഫുട്ബോള്‍ താരത്തിന്റെ യവനസുന്ദര രൂപത്തിനു പിന്നാലെ തന്നെയാണ് ഫാഷന്‍ വിപണിയെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു.