ബിയര്‍ കുടിച്ച് മരിച്ചു

തിങ്കള്‍, 22 ജൂലൈ 2013 (14:44 IST)
PRO
PRO
മത്സരിച്ച് ബിയര്‍ കുടിച്ച യുവാവ് മരിച്ചു. സ്‌പെയിനിലെ മ്യുറികയില്‍ നടന്ന ബിയര്‍ കുടി മത്സരത്തിലാണ് യുവാവ് മരിച്ചത്. മത്സരത്തിന്റെ അവേശത്തില്‍ ആറു ലിറ്റര്‍ ബിയറാണ് യുവാവ് കുടിച്ചുതീര്‍ത്തത്. മരിച്ച യുവാവ് തന്നെയാണ് മത്സരത്തിലെ വിജയിയായതും.

മ്യുറികയില്‍ കഴിഞ്ഞ ബുധനാഴ്‌ചയായി‌രുന്നു വാര്‍ഷിക ബിയര്‍ കുടി മത്സരം നടന്നത്. മത്സരത്തില്‍ ആറു ലിറ്ററോളം ബിയര്‍ അകത്താക്കി ജാക്വിലിന്‍ അല്‍കരാസ്‌ ഗ്രാസിയ (45) എന്ന യുവാവാണ് വിജയം ആഘോഷിക്കും മുമ്പെ മരിച്ചത്. ജാക്വിലിന്‍ ട്രോഫി സ്വീകരിച്ച് ആഘോഷം നടത്തുന്നതിനിടെ ഛര്‍ദിച്ച്‌ കുഴഞ്ഞുവീണ്‌ മരിക്കുകയായിരുന്നു‌.

വിജയ ആഘോഷം നടത്തുന്നതിനിടെ ജാക്വിലിന്‍ നിര്‍ത്താതെ ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ ത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബിയര്‍ കുടിച്ച് അവശനായ ജാക്വിലിന്റെ മരണകാരനം ഹൃദയാഘാതമാണെന്ന് ഡോക്ടര്‍മാര്‍ റഞ്ഞു. സംഘാടകര്‍ ജാക്വിലിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക