ബിന്‍ലാദനെ പിടികൂടാന്‍ സഹായിച്ച ഡോക്ടര്‍ക്കെതിരെ കൊലക്കുറ്റം

ശനി, 23 നവം‌ബര്‍ 2013 (19:49 IST)
PRO
അല്‍ഖ്വെയ്ദ തലവന്‍ ഉസാമ ബിന്‍ലാദനെ പിടികൂടാന്‍ സഹായിച്ച പാകിസ്ഥാന്‍ ഡോക്ടര്‍ അഫ്രിദിക്കെതിരെ അധികൃതര്‍ കൊലക്കുറ്റം ചുമത്തി.

എട്ടുവര്‍ഷംമുമ്പ് ഒരു രോഗി മരിച്ചതുമായി ബന്ധപ്പെട്ടാണ് കേസെടുത്തത്. 2011 മെയില്‍ ലാദനെ അമേരിക്കന്‍സൈന്യം വധിച്ചതിനെത്തുടര്‍ന്ന് അഫ്രിദിയെ പാകിസ്ഥാന്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. തീവ്രവാദി സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു എന്നാരോപിച്ചായിരുന്നു. തുടര്‍ന്ന് 33 വര്‍ഷത്തെ തടവിന് വിധിക്കുകയുംചെയ്തു.

എന്നാല്‍ നടപടിക്രമങ്ങളില്‍ അപാകമുണ്ടായെന്ന് ചൂണ്ടിക്കാട്ടി പുനര്‍വിചാരണയ്ക്ക് ആഗസ്തില്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതോടെ മോചിതനാകാമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം. എന്നാല്‍ പുതിയ കുറ്റം ചുമത്തപ്പെട്ടതോടെ ഡോക്ടറുടെ ജയില്‍വാസം നീളും.

വെബ്ദുനിയ വായിക്കുക