ഇറാഖില്‍ വിവിധയിടങ്ങളില്‍ ഉണ്ടായ കാര്‍ബോംബ് സ്ഫോടനങ്ങളില്‍ 20 പേര്‍ കൊല്ലപ്പെട്ടു. അന്‍പതോളം പേര്‍ക്ക് പരുക്കേറ്റതായി കരുതുന്നു. ബാഗ്ദാദിലെ മാര്‍ക്കറ്റ് പ്രദേശങ്ങളിലാണ് സ്ഫോടനങ്ങള്‍ നടന്നത്.
ബാഗ്ദാദില്‍ നിന്നും 20 കിലോമീറ്റര്‍ ദൂരെയുള്ള താജി മാര്‍ക്കറ്റിലാണ് ആദ്യസ്ഫോടനം ഉണ്ടായത്. സ്ഫോടക വസ്തുക്കളുമായി വന്ന കാര്‍ മാര്‍ക്കറ്റില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ടാമത്തെ സ്ഫോടനം ബക്വബാ നഗരത്തിലായിരുന്നു. മൂന്ന് കാര്‍ സ്ഫോടനങ്ങളില്‍ 13 പേരാണ് കൊല്ലപ്പെട്ടത്.
സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും തന്നെ ഏറ്റെടുത്തിട്ടില്ല. സ്ഥലത്ത് കൂടുതല്‍ സുരക്ഷ സേനയെ വിന്യസിച്ചിരിക്കുകയാണ്.