ബസ്സുകള്‍ കൂട്ടിയിടിച്ച് പെറുവില്‍ 37 പേര് മരിച്ചു. 70ഓളം പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. പെറുവിന്റെ തലസ്ഥാനമായ ലിമയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ പാന്‍ അമേരിക്കന്‍ ഹൈവേയിലുള്ള ഹാര്‍മെ നഗരത്തിന് സമീപമാണ് അപകടം നടന്നത്.
ബസ്സുകളും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അശ്രദ്ധമായി ഹൈവേയിലേക്ക് പ്രവേശിച്ച ബസ്സില്‍ മറ്റു രണ്ട് ബസ്സുകളും ഒരു ട്രക്കും ഇടിച്ചത്.
ഗുരുതരമായി പരുക്കേറ്റ ആറുപേരെ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ച് ലിമയിലെ ആശുപത്രിയിലേക്ക് മാറ്റി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ നടക്കുന്ന രാജ്യമാണ് പെറു. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം 2010ല്‍ 2,514 പേര് ആണ് റോഡപകടത്തില്‍ മരിച്ചത്.