ബംഗ്ലാദേശില്‍ പ്രതിഷേധത്തിനിടെ അഞ്ച് മരണം

തിങ്കള്‍, 28 ഒക്‌ടോബര്‍ 2013 (17:50 IST)
PRO
ബംഗ്ലാദേശില്‍ പ്രതിഷേധത്തിനിടെ അഞ്ച് മരണം. പ്രതിപക്ഷത്തിന്റെ അറുപത് മണിക്കൂര്‍ നീണ്ട് സമരത്തിനിടെ നടന്ന അക്രമത്തിനിടയിലാണ് മരണങ്ങള്‍ ഉണ്ടായത്.

അടുത്ത പൊതു തെരഞ്ഞെടുപ്പ് നിഷ്‌പക്ഷമായി നടത്താന്‍ കീയര്‍ടേക്കര്‍ സര്‍ക്കാരിനെ അധികാരം ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബി‌എന്‍പിയുടെയും ജമാ അത്തെ ഇസ്ലാമിയുടെയും സംയുക്ത നേതൃത്വത്തിലാണ് പ്രക്ഷോഭം നടന്നത്.

ഈ പ്രക്ഷോഭങ്ങള്‍ക്കിടയിലാണ് കൊലപാതകള്‍ അരങ്ങേറിയത്. നാടന്‍ ബോംബും പെട്രോള്‍ ബോംബും ഉപയോഗിച്ചാണ് ആക്രമണങ്ങള്‍ നടന്നത്. പ്രദേശത്ത് കനത്ത പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക