ഫ്രഞ്ച് പ്രസിഡന്റിന്റെ വിമാനത്തിന് മിന്നലേറ്റു

ബുധന്‍, 16 മെയ് 2012 (09:49 IST)
PRO
PRO
ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദ് സഞ്ചരിച്ച വിമാനത്തിന് മിന്നലേറ്റു. എന്നാല്‍ ആര്‍ക്കും പരുക്കില്ല. പ്രസിഡന്റായി അധികാരമേറ്റ ശേഷം ബെര്‍ലിനിലേക്കുള്ള യാത്രയിലായിരുന്നു ഒളാന്ദ്.

മിന്നലേറ്റതിനെ തുടര്‍ന്ന് വിമാനം പാരീസില്‍ തിരിച്ചിറക്കി. തുടര്‍ന്ന് മറ്റൊരു വിമാനത്തിലായിരുന്നു ഒളാന്ദ് ബെര്‍ലിനിലേക്ക് യാത്ര ചെയ്തത്.

57-കാരനായ ഒളാന്ദ് ചൊവ്വാഴ്ച രാവിലെയാണ് പ്രസിഡന്റായി അധികാരമേറ്റത്.

വെബ്ദുനിയ വായിക്കുക