വിവാഹിതര്‍ ഫേസ്ബുക്ക് സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്. ഫേസ്ബുക്കില്‍ കുറിച്ചിടുന്ന കമന്റുകള്‍ വിവാഹ മോചനത്തിന്റെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു എന്ന് റിപ്പോര്‍ട്ട്!
പാശ്ചാത്യരുടെ ഇടയില്‍ കഴിഞ്ഞ വര്‍ഷം നടന്ന മിക്ക വിവാഹമോചനങ്ങള്‍ക്കും പിന്നില്‍ ജനപ്രിയ സാമൂഹിക വെബ്‌സൈറ്റായ ഫേസ്ബുക്കിന്റെയോ ബെബൊയുടെയോ ഇടപെടല്‍ ഉണ്ടായിരുന്നു എന്നാണ് അഭിഭാഷകരുടെ വാദം.
റിപ്പോര്‍ട്ട് അനുസരിച്ച്, ഒരു അഭിഭാഷകന്‍ കഴിഞ്ഞ വര്‍ഷം കൈകാര്യം ചെയ്തത് 30 വിവാഹമോചന കേസുകളാണ്. ഇതില്‍, എല്ലാത്തിലും ഫേസ്ബുക്കിന്റെ ഇടപെടല്‍ ഉണ്ടായിരുന്നു. അതേസമയം, ഒരു നിയമ സ്ഥാപനം കൈകാര്യം ചെയ്ത വിവാഹമോചന കേസുകളില്‍ അഞ്ചിലൊന്നിലും ഫേസ്ബുക്കായിരുന്നു വില്ലന്‍.
തങ്ങളുടെ ഇണകള്‍ ഫേസ്ബുക്കില്‍ നിയന്ത്രണമില്ലാത്ത സൌഹൃദങ്ങള്‍ സൃഷ്ടിക്കുന്നതും ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ കൈമാറുന്നതും പങ്കാളികള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നതാണ് പലപ്പോഴും വിവാഹ ബന്ധം വിച്ഛേദിക്കാന്‍ കാരണമാവുന്നത്. ഫേസ്ബുക്കില്‍ പങ്കാളികളെ പഴിക്കുന്നതും ആക്ഷേപിക്കുന്ന തരത്തിലുള്ള കുറിപ്പുകള്‍ ഇടുന്നതും വിവാഹബന്ധത്തിന് ഉലച്ചില്‍ ഉണ്ടാക്കുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.