പ്രധാനമന്ത്രിയുടെ ഏറ്റുപറച്ചില്‍: ഇന്ത്യയില്‍ സ്‌ത്രീകള്‍ സുരക്ഷിതരല്ല

വെള്ളി, 12 ഏപ്രില്‍ 2013 (11:12 IST)
PRO
PRO
ഇന്ത്യയില്‍ സ്‌ത്രീകള്‍ സുരക്ഷിതരല്ലെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ കുറ്റസമ്മതം. ജര്‍മന്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം അവിടുത്തെ മാധ്യമങ്ങള്‍ക്ക് മുന്നിലാണ് ഇക്കാര്യം സമ്മതിച്ചത്. സ്‌ത്രീകള്‍ക്കെതിരേയുളള അതിക്രമങ്ങള്‍ തടയുന്നതിനായി സര്‍ക്കാര്‍ കൊണ്ടുവന്നു ബില്ലിനെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു.

അത്ര മെച്ചപ്പെട്ട നിലയില്‍ അല്ല ഇന്ത്യയിലെ സ്ത്രീകളും കുട്ടികളും. എന്നാല്‍ ഇത് മാറ്റിയെടുക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ഇന്ത്യയില്‍ ഗൗരവതരമായ മനുഷ്യാവകാശ ലംഘനം നടക്കുന്നില്ലേ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം.

ഡല്‍ഹി കൂട്ടമാനഭംഗത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു.

വെബ്ദുനിയ വായിക്കുക