സംഭവത്തിലെ പ്രതിയെന്ന് തെളിഞ്ഞ ഗ്വില്ലറ്റിനെ കോടതി പത്തുവര്‍ഷത്തെ തടവിനു വിധിച്ചു. കൊല്ലപ്പെട്ട നിക്കോളിന്റെ വീട്ടിലെത്തിയ ഗ്വില്ലറ്റ് അവരെ ആക്രമിച്ച് കീഴ്‌പെടുത്തി കൊല്ലുകയായിരുന്നു.
2011 ഡിസംബറില്‍ നടന്ന കൊലപാതകത്തിന് അഞ്ചു മാസത്തിന് ശേഷമാണ് ഗ്വില്ലറ്റ് പിടിയിലാകുന്നത്. സംഭവ സ്‌ഥലത്തു നിന്ന് ലഭിച്ച വാച്ചിലെ രക്‌തം ഡിഎന്‍എ ടെസ്‌റ്റില്‍ ഗ്വില്ലറ്റിന്‍റേതാണെന്ന് തെളിഞ്ഞത് കേസിന് ബലമേകി.
നിക്കോളിന്റെ വീടിന് സമീപമുള്ള പുഴയില്‍ നിന്നാണ് അവരുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ മുറിവുകളും ക്ഷതങ്ങളും ഉണ്ടായിരുന്നു. പ്രണയാഭ്യര്‍ത്ഥന നിഷേധിച്ചതാണ് കൊലയ്ക്കു പ്രേരണയായതെന്ന് ഗ്വില്ലറ്റ് പൊലീസിനോട് പറഞ്ഞു.
കൊല്ലപ്പെട്ട നിക്കോളുമായും അവരുടെ ഭര്‍ത്താവുമായും വളരെ അടുത്ത ബന്ധമായിരുന്നു ഗ്വില്ലറ്റിനുണ്ടായിരുന്നത്. കരുതിക്കൂട്ടിയുള്ള കൊലപാതകത്തിന്റെ പേരിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.