പ്രണയത്തിന് കണ്ണും കാതുമില്ലെന്ന് പണ്ടാരോ പറഞ്ഞത് ശരിയാണ്! - ഈ പ്രണയകഥ വായിച്ചാല്‍ മനസ്സിലാകും

വെള്ളി, 4 ഓഗസ്റ്റ് 2017 (08:48 IST)
പ്രണയത്തിന് കണ്ണും കാതും ഇല്ലെന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്. ചിലര്‍ക്ക് ഇതിനും മുകളിലാണ് പണം. അപ്പോള്‍ അവര്‍ പ്രണയത്തെ മറന്ന് പകരം പണത്തെ സ്നേഹിക്കും. എന്നാല്‍, ഇങ്ങനെയുള്ളവര്‍ക്കിടയിലാണ് ആഞ്ജലീന്‍ എന്ന കോടീശ്വര പുത്രി വ്യത്യസ്തയാകുന്നത്.
 
തന്റെ പ്രണയം പൂവണിയുന്നതിനായി ആഞ്ജലീന്‍ ഉപേക്ഷിച്ചത് സ്വന്തം മാതാപിതാക്കളെ മാത്രമല്ല, കോടിക്കണക്കിന് സ്വത്തുമാണ്. മലേഷ്യന്‍ വ്യവസായ പ്രമുഖനായ ഖൂ കായ് പെങ്ങിന്റെ മകളാണ് 34 കാരിയായ ആഞ്ജലീന്‍. ഫോര്‍ബ്‌സ് തയാറാക്കിയ പട്ടിക പ്രകാരം 300 മില്യണ്‍ യുഎസ് ഡോളറാണ് ആഞ്ജലീന്റെ സ്വത്ത്. ഇതെല്ലാം ഇട്ടെറിഞ്ഞാണ് അവള്‍ തന്റെ കാമുകനായ ഫ്രാന്‍സിസിനൊപ്പം പോയത്.
 
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ പഠിക്കുമ്പോഴാണ് ആഞ്ജലീന്‍ ഫ്രാന്‍സിനെ കാണുന്നതും പരിചയപ്പെടുന്നതും പിന്നീട് പ്രേമമായി മാറുന്നതും. മകളുടെ പ്രണയത്തെ ഖൂ കായ് പെങ്ങ് പൂര്‍ണമായും എതിര്‍ത്തു. ഇതോടെയാണ് എല്ലാം ഉപേക്ഷിച്ച് ഫ്രാന്‍സിസിന് ഒപ്പം താമസിക്കാന്‍ ആഞ്ജലീന്‍ തീരുമാനിച്ചത്. ലളിതമായി നടന്ന വിവാഹചടങ്ങുകളില്‍ ആകെ 30 പേര്‍ മാത്രമാണ് പങ്കെടുത്തത്.

വെബ്ദുനിയ വായിക്കുക