പെറുവിന്‍റെ കിഴക്കന്‍ തീരത്ത് രണ്ട് യാത്രാ ബോട്ടുകള്‍ തകര്‍ന്ന് 20 പേര്‍ മരിച്ചു. പെറുവിലെ ആമസോണ്‍ അഴക്കാടുകള്‍ക്കടുത്തുള്ള സാന്‍ ജോസ് ഡി പകാഷെയിലാണ് അപകടം.
അപകടത്തില്‍പ്പെട്ട രണ്ടുപേരെ രക്ഷപ്പെടുത്താന്‍ സാധിച്ചതായി അധികൃതര്‍ പറഞ്ഞു. പ്യുകാല്‍പയില്‍ നിന്ന് വരികയായിരുന്ന ബോട്ടുകളാണ് അപകടത്തില്‍പ്പെട്ടത്.
സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് അപകടത്തില്‍ മരിച്ചത്. അപകടകാരണം വ്യക്തമല്ല.