ഒബാമ റഷ്യന്‍ പ്രസിഡന്റ് പുടിനുമായിട്ടുള്ള ചര്‍ച്ച റദ്ദാക്കുമെന്ന് റിപ്പോര്‍ട്ട്. സ്നോഡന് അഭയം നല്‍കുന്നതു സംബന്ധിച്ചുള്ള റഷ്യയുടെ നടപടി അമേരിക്കയ്ക്ക് സ്വീകാര്യമല്ലായിരുന്നു. ഇതേ തുടര്‍ന്നാണ് ചര്‍ച്ച റദ്ദാക്കാന്‍ കാരണം.
ജി20 ഉച്ചകോടിയില്‍ സംബന്ധിക്കാന്‍ ഒബാമ ഇന്നു റഷ്യയിലേക്ക് പോകുന്നുണ്ട്. റഷ്യ സന്ദര്‍ശിക്കുമ്പോള്‍ പുടിനുമായി ചര്‍ച്ച നടത്താനാണ് ഒബാമ തീരുമാനിച്ചിരുന്നത്. പ്രധാനമായും സ്നോഡനെ വിട്ടുനല്‍കണമെന്നാണ് അമേരിക്ക റഷ്യയോട് ആവശ്യപ്പെട്ടിരുന്നത്.
പുടിനുമായുളള ചര്‍ച്ച റദ്ദാക്കാനുളള അമേരിക്കയുടെ തീരുമാനം റഷ്യയുമായുളള ബന്ധത്തില്‍ വിളളല്‍ വീഴ്ത്താന്‍ സാധ്യതയുണ്ട്. സിറിയയിലെ കലാപം, ആണവായുധകരാര്‍ തുടങ്ങിയവയെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ തീര്‍മാനിച്ചിരുന്നു.