പിഞ്ചു കുഞ്ഞിനെ വീട്ടില്‍ ഒറ്റയ്ക്കിട്ട് അമ്മ 5 ദിവസം കറങ്ങി!
ശനി, 24 മാര്‍ച്ച് 2012 (16:31 IST)
PRO
PRO
വെറും 16 മാസം മാത്രം പ്രായമുള്ള സ്വന്തം പെണ്‍കുഞ്ഞിനെ അഞ്ച് ദിവസം വീട്ടില്‍ ഒറ്റയ്ക്ക് വിട്ട് അമ്മ കറങ്ങാന്‍ പോയി. ലണ്ടനില്‍ നിന്നുള്ള 20-കാരിയായ അമ്മയാണ് ഇപ്പോള്‍ ജയില്‍ശിക്ഷ കാത്ത് കഴിയുന്നത്.
അഞ്ച് പകലും അഞ്ച് രാത്രിയുമാണ് ഈ യുവതി സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങിനടന്നത്. വീട്ടില്‍ നിന്ന് കുഞ്ഞിന്റെ അലറിക്കരച്ചില്‍ കേട്ട് അയല്‍ക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോള്‍ വിശന്ന് വലഞ്ഞ് കരഞ്ഞ് തളര്‍ന്ന കുഞ്ഞിനെയാണ് പൊലീസിന് കാണാന്‍ സാധിച്ചത്. മൂത്രത്തില്‍ നനഞ്ഞിരിക്കുകയായിരുന്നു കുഞ്ഞ്. ബ്ലാങ്കറ്റില്‍ ചോരപ്പാടുകളും ഉണ്ടായിരുന്നു. പൊലീസ് നല്കിയ ഭക്ഷണം കുഞ്ഞ് ആര്‍ത്തിയോടെ കഴിക്കുന്ന കാഴ്ച ആരുടേയും കണ്ണുനനയിക്കുന്നതായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലില്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്ന് കുഞ്ഞിന്റെ അമ്മയെ കണ്ടെത്തുകയായിരുന്നു.
കുഞ്ഞിനോട് ക്രൂരനായി പെരുമാറി, അവഗണന, മോശം പെരുമാറ്റം തുടങ്ങിയ കുറ്റങ്ങളാണ് അമ്മയുടെ പേരില്‍ ചുമത്തിയിരിക്കുന്നത്. ജയില്‍ശിക്ഷ ലഭിച്ചേക്കുമെന്ന് കോടതി പറഞ്ഞപ്പോള്‍ ഈ യുവതി പൊട്ടിക്കരഞ്ഞു.
കുഞ്ഞിന് ജീവഹാനി വരെ സംഭവിച്ചേക്കാവുന്ന സാഹചര്യമാണ് ഉണ്ടായതെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
English Summary: A mother is facing jail after leaving her baby home alone which she partied for five days and nights.