പാക് വിമാനം റാഞ്ചാന്‍ ശ്രമം

വെള്ളി, 27 ഏപ്രില്‍ 2012 (17:01 IST)
PRO
PRO
പാകിസ്ഥാനില്‍ വിമാനം റാഞ്ചാന്‍ ശ്രമം നടന്നു. പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനമാണ് ഭീഷണിയെ തുടര്‍ന്ന് കറാച്ചി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്.

കറാച്ചിയില്‍ നിന്നു ബവല്‍പുരിലേക്കു പുറപ്പെട്ട പി കെ-586 വിമാനമാണു യാത്രക്കാരന്‍ റാഞ്ചാന്‍ ശ്രമിച്ചത്. എയര്‍ഹോസ്റ്റസ് ഉടന്‍ തന്നെ ഇക്കാര്യം പൈലറ്റിലെ അറിയിച്ചു. തുടര്‍ന്ന് വിമാനം കറാച്ചിയില്‍ തിരിച്ചിറക്കുകയായിരുന്നു.

ഭീഷണി മുഴക്കിയ യാത്രക്കാരനെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. അമ്പതോളം യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

വെബ്ദുനിയ വായിക്കുക