തീവ്രവാദത്തെക്കുറിച്ചുള്ള പാക് നിലപാടില്‍ അനുകൂലമാറ്റം പ്രകടമാണെന്ന് അമേരിക്കന്‍ വിദേശകാര്യ നയരൂപീകരണ സമിതി തലവനും സെനറ്ററുമായ ജോണ്‍ കെറി. തീവ്രവാദത്തെ തുടച്ചു നീക്കുന്നത് സംബന്ധിച്ച് പാക് പ്രസിഡന്‍റ്, സൈനിക മേധാവി, ഐ എസ് ഐ മേധാവി തുടങ്ങിയവരില്‍ നിന്നെല്ലാം അനുകൂല പ്രതികരണമാണ് ലഭിക്കുന്നത്.
ഇക്കാര്യങ്ങളില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി പ്രത്യകം ശ്രദ്ധിക്കുന്നുണ്ടെന്നും ശരിയായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും ജോണ്‍ കെറി പറഞ്ഞു. അടുത്തിടെ ജോണ്‍ കെറി അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും സന്ദര്‍ശനം നടത്തിയിരുന്നു.
തീവ്രവാദം തുടച്ചു നീക്കുന്ന കാര്യത്തില്‍ ഐ എസ് ഐ മേധാവി ജനറല്‍ അഹമ്മദ് ഷൂജ പാഷയും സൈനിക മേധാവി ജനറല്‍ കയാനിയും ഒരുപോലെ പ്രതിജ്ഞാബദ്ധരാണെന്നും കെറി പറഞ്ഞു. പാകിസ്ഥാന്‍റെ ഇത്തരം അനുകൂല സമീപനങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും കെറി കൂട്ടിച്ചേര്‍ത്തു.