പാകിസ്ഥാന്‍ റയില്‍‌വെ സ്റ്റേഷനില്‍ സ്ഫോടനം: 5 മരണം

വ്യാഴം, 28 ജൂണ്‍ 2012 (17:49 IST)
PRO
PRO
പാകിസ്ഥാനില്‍ റയില്‍‌വെ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് മരണം. തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ റയില്‍‌വെ സ്റ്റേഷനിലാണ് സ്ഫോടനം ഉണ്ടായത്. 18 പേര്‍ക്കു പരുക്കേറ്റു. ഇതില്‍ എട്ട് പേരുടെ നില ഗുരുതരമാണ്.

സ്റ്റേഷനിലെ പ്ളാറ്റ്ഫോമിലുള്ള ചായക്കടയിലാണ് ഉഗ്രശേഷിയുള്ള റിമോട്ട് കണ്‍ട്രോള്‍ ബോംബ് പൊട്ടിത്തെറിച്ചത്. ഈ സമയത്ത് സ്റ്റേഷനില്‍ ട്രെയിന്‍ ഉണ്ടായിരുന്നു.

സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

വെബ്ദുനിയ വായിക്കുക